കാളവരവ് കാണുന്നതിനിടെ ഫോണ്‍ വന്നു, സംസാരിച്ച് നടക്കുന്നതിനിടെ യുവതി കിണറ്റിലേക്ക് ; രക്ഷകനായതും മൊബൈല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2020 02:26 PM  |  

Last Updated: 22nd February 2020 02:26 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

മലപ്പുറം : മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കവെ യുവതി കിണറ്റില്‍ വീണു. ബന്ധുവീട്ടില്‍ ഉത്സവം കാണാനെത്തിയതായിരുന്നു യുവതി. മലപ്പുറം തിരുനാവായയിലായിരുന്നു സംഭവം.

വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാനാണ് എടക്കുളം സ്വദേശിയായ യുവതി ബന്ധുവീട്ടിലെത്തിയത്.  വെള്ളിയാഴ്ച രാത്രി കുത്തുകല്ലില്‍നിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക് ഫോണ്‍ വരികയും ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയുമായിരുന്നു.

കിണറ്റിലകപ്പെട്ട യുവതി ഫോണില്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് തിരൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് യുവതിയെ കരയ്‌ക്കെത്തിച്ചത്. വെള്ളമുള്ള കിണറായിരുന്നുവെങ്കിലും  യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.