ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്നു; അങ്കമാലിയില്‍ 40 പവന്‍ സ്വര്‍ണം കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2020 02:51 PM  |  

Last Updated: 22nd February 2020 02:51 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊച്ചി: വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. അങ്കമാലി വേങ്ങൂര്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന് സമീപത്തുള്ള സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ആലുവ എസ് പി, അങ്കമാലി സി ഐ, ഫോറന്‍സിക് വിഭാഗം എന്നിവര്‍ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി.