'തള്ളാന്‍ മോദിയും വിശ്വസിക്കാനൊരു ട്രംപും'; 'ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാല്‍ വിധം മാറും, ആള് പെശകാ!'

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ കുറയുന്നില്ല
'തള്ളാന്‍ മോദിയും വിശ്വസിക്കാനൊരു ട്രംപും'; 'ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാല്‍ വിധം മാറും, ആള് പെശകാ!'

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ കുറയുന്നില്ല. ട്രംപ് പങ്കെടുക്കുന്ന അഹമ്മദബാദിലെ പരിപാടിയില്‍ ഒരുലക്ഷം പേര്‍ എത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത് ഒരുകോടി ആളുകള്‍ താന്‍ പങ്കെടുക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടിക്ക് എത്തുമെന്നാണ്. ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷ്.

'അഹമ്മദാബാദില്‍ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാല്‍ ട്രംപിന്റെ വിധം മാറിക്കൂടായ്കയില്ല. ട്രംപ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് wwF ലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യണ്‍ ടണ്‍ സാമ്പത്തിക വളര്‍ച്ച എന്നൊക്കെ തളളുന്ന പോലെ ട്രംപിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം'- അദ്ദേഹം ഫെയ്‌സബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

'അഹമ്മദാബാദില്‍ തന്നെ സ്വീകരിക്കാന്‍ ഒരു കോടിയാളുകള്‍ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയില്‍ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേര്‍ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേ സമയം അഹമ്മദബാദിലെ സംഘാടകര്‍ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിന്റെ നൂറിരട്ടിയാളുകള്‍ വരുമെന്നാണ് മോദി ട്രംപിനോട് തള്ളിയിരിക്കുന്നത്.

ട്രംപാണെങ്കില്‍ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവന്‍ പൊങ്ങച്ചംപറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാന്‍ മോദിയും വിശ്വസിക്കാനൊരു ട്രംപും. പക്ഷേ അഹമ്മദാബാദില്‍ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാല്‍ ട്രംപിന്റെ വിധം മാറിക്കൂടായ്കയില്ല. ട്രംപ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് wwF se പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യണ്‍ ടണ്‍ സാമ്പത്തിക വളര്‍ച്ച എന്നൊക്കെ തളളുന്ന പോലെ ട്രംപിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം'- അദ്ദേഹം കുറിച്ചു. 

ഫെബ്രുവരി 24,25തീയതികളിലാണ് ട്രംപ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് റോഡ് ഷോ നടത്തും. ശേഷം അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് 'നമസ്‌തേ ട്രംപ്' പരിപാടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com