മെക്കാനിക്കൽ പ്രശ്നമെന്ന് വരുത്തിതീർക്കാൻ ശ്രമം ; അ​വി​നാ​ശി അ​പ​ക​ട​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ലോ​റി ഡ്രൈ​വ​ർ​ക്കെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷാ അതോറിട്ടി യോ​ഗം 25 ന് യോ​ഗം ചേരുമെന്ന് മന്ത്രി അറിയിച്ചു
മെക്കാനിക്കൽ പ്രശ്നമെന്ന് വരുത്തിതീർക്കാൻ ശ്രമം ; അ​വി​നാ​ശി അ​പ​ക​ട​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ലോ​റി ഡ്രൈ​വ​ർ​ക്കെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

തിരുവനന്തപുരം: അ​വി​നാ​ശി ബസ് അ​പ​ക​ട​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ലോ​റി ഡ്രൈ​വ​ർ​ക്കെ​ന്ന് ഗതാഗത മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​ൻ. മെക്കാനിക്കൽ പ്രശ്നമാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ടയർ പൊട്ടിയതല്ല അപകടകാരണമെന്ന് വ്യക്തമായിട്ടുണ്ട്. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷാ അതോറിട്ടി യോ​ഗം 25 ന് യോ​ഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളു​ടെ ഓ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കണ്ടെയ്നർ ലോറികളിൽ രണ്ട് ഡ്രൈവർമാർ ഉണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നത് പരി​ഗണിക്കും. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. അപകടത്തിന് ഇടയാക്കിയ ലോറിയുടെ പെർമിറ്റ് റദ്ദാക്കുന്നത് പരി​ഗണിക്കും. ത​മി​ഴ്നാ​ടി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അവിനാശിയിൽ 19 പേരുടെ മരണകാരണമായ അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ആർടിഒ പി.ശിവകുമാർ ഇന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്കു നൽകും. അപകടം നടന്നത് ലോറിയുടെ സാങ്കേതിക തകരാർ മൂലമല്ലെന്നാണു പ്രാഥമിക കണ്ടെത്തൽ. ഡ്രൈവർ ഉറങ്ങിയതോ അമിത വേഗത്തിൽ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡർ മറികടക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ടിലുള്ളതെന്ന് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com