ട്രാക്ക് അറ്റകുറ്റപണി: ഇന്ന് ട്രെയിന്‍ സര്‍വീസ് നിയന്ത്രണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2020 07:38 AM  |  

Last Updated: 23rd February 2020 07:38 AM  |   A+A-   |  

train

 

കൊച്ചി: ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്നത്തെ പാസഞ്ചര്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. കൊല്ലം-എറണാകുളം പാസഞ്ചര്‍ (56392)കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ (56387) കോട്ടയത്തുനിന്ന് സര്‍വീസ് നടത്തും. കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ രാവിലെ 5:20ന് പകരം 6:30നായിരിക്കും പുറപ്പെടുക. 

ആലുവ-ഇടപ്പളളി സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ മാര്‍ച്ച് അഞ്ച് വരെ രാത്രി 10 മണിക്കും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ ചില ട്രെയിനുകള്‍ 15 മിനിറ്റ് പിടിച്ചിടും.