അറബിക്കടലും തിളയ്ക്കുന്നു, കേരളം 40 ഡി​ഗ്രി ചൂടിലേക്ക്; വിയർത്തൊഴുകും

വരുംദിവസങ്ങളില്‍ വേനല്‍ച്ചൂട്‌ കൂടുതല്‍ രൂക്ഷമാകുമെന്നു കാലാവസ്‌ഥാ വിദഗ്‌ധര്‍
അറബിക്കടലും തിളയ്ക്കുന്നു, കേരളം 40 ഡി​ഗ്രി ചൂടിലേക്ക്; വിയർത്തൊഴുകും

കൊച്ചി: വരുംദിവസങ്ങളില്‍ വേനല്‍ച്ചൂട്‌ കൂടുതല്‍ രൂക്ഷമാകുമെന്നു കാലാവസ്‌ഥാ വിദഗ്‌ധര്‍. അന്തരീക്ഷതാപനില ശരാശരിയേക്കാള്‍ ഒന്നോ രണ്ടോ ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരും. നിലവില്‍ 36 ഡിഗ്രിയാണു സംസ്‌ഥാനത്തെ ശരാശരി താപനില. വരുംദിവസങ്ങളില്‍ ഇതു 38-39 ഡിഗ്രിവരെ ഉയരും. ചിലയിടങ്ങളില്‍ 40 ഡിഗ്രിവരെ ഉയര്‍ന്നേക്കാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ 140 വര്‍ഷത്തിനിടെ ജനുവരിയിലെ ഏറ്റവും കൂടിയ താപനിലയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്‌. നിലവില്‍ 36 ഡിഗ്രിയാണു സംസ്‌ഥാനത്തെ ശരാശരി താപനില. വരുംദിവസങ്ങളില്‍ വീണ്ടും താപനില ഉയരുമെന്നാണ് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.തെക്കന്‍ ജില്ലകളിലും കിഴക്കന്‍ മലമ്പ്രദേശങ്ങളിലും നേരിയ വേനല്‍മഴയ്‌ക്കു സാധ്യതയുണ്ട്‌.

അറബിക്കടലും പതിവില്‍കവിഞ്ഞ്‌ ചൂടുപിടിച്ചു. ഈവര്‍ഷം തുടക്കത്തിലേ ചൂട്‌ കൂടിയത്‌ അപൂര്‍വപ്രതിഭാസമായിരുന്നു. ദീര്‍ഘമായ മഴക്കാലത്തിനുശേഷം ശീതകാലം പ്രതീക്ഷിച്ചത്ര നീണ്ടുനിന്നില്ല. തണുപ്പും പൊതുവേ കുറവായിരുന്നു. ശീതകാലം പൊടുന്നനേ വേനലിനു വഴിമാറി. തണുപ്പുകാലം ഫെബ്രുവരി അവസാനം വരെ തുടരേണ്ട സ്‌ഥാനത്ത്‌ വേനല്‍ തീക്ഷ്‌ണമായി. മാര്‍ച്ചില്‍ ഉണ്ടാകേണ്ട അന്തരീക്ഷതാപനിലയാണു ഫെബ്രുവരി ഒടുവില്‍ അനുഭവപ്പെടുന്നതെന്നു കൊച്ചി സര്‍വകലാശാലയിലെ കാലാവസ്‌ഥാ ഗവേഷണവിഭാഗം ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com