ഇന്ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍, പരീക്ഷകൾ മാറ്റി, കെഎസ്‌ആര്‍ടിസി സര്‍വീസിന് മുടക്കമില്ല 

രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍
ഇന്ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍, പരീക്ഷകൾ മാറ്റി, കെഎസ്‌ആര്‍ടിസി സര്‍വീസിന് മുടക്കമില്ല 

കൊച്ചി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്.  ബന്ദിനെ പിന്തുണച്ചു സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

കെഎസ്ആർടിസി സർവീസുകൾ മുടക്കമില്ലാതെ നടക്കും. സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തണമെന്നു കാണിച്ചു കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡപ്യൂട്ടി മാനേജര്‍ എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടിസ് നല്‍കിയിരുന്നു. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണമെന്നാണ് നിര്‍ദേശം. വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സര്‍വീസ് നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. 

അതിനിടെ, മഹാത്മാഗാന്ധി സര്‍വകലാശാല  ഇന്ന്  വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പിഎച്ച്‌.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷ മാറ്റിവച്ചതായി പ്രോ വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ് . വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com