കണ്ണൂരില്‍ എന്‍ ഹരിദാസും കാസര്‍കോട് കെ ശ്രീകാന്തും ബിജെപി ജില്ലാ പ്രസിഡന്റുമാര്‍ ; സമവായമാകാതെ എറണാകുളവും കോട്ടയവും

തര്‍ക്കം തീരാത്തതിനാല്‍ എറണാകുളം, കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനമായില്ല
കണ്ണൂരില്‍ എന്‍ ഹരിദാസും കാസര്‍കോട് കെ ശ്രീകാന്തും ബിജെപി ജില്ലാ പ്രസിഡന്റുമാര്‍ ; സമവായമാകാതെ എറണാകുളവും കോട്ടയവും


തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടു ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ കൂടി പ്രഖ്യാപിച്ചു. കണ്ണൂരില്‍ എന്‍ ഹരിദാസും കാസര്‍കോട് കെ ശ്രീകാന്തും ജില്ലാ പ്രസിഡന്റുമാരാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇരുവരെയും നാമനിര്‍ദേശം ചെയ്തത്. ഇരുവരും മുരളീധര പക്ഷക്കാരാണ്. തര്‍ക്കം തീരാത്തതിനാല്‍ എറണാകുളം, കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനമായില്ല.

സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ 10 ജില്ലകളിലെ അധ്യക്ഷന്മാരെയാണ് നേരത്തെ പ്രഖ്യാപിച്ചത്. തര്‍ക്കം നിലനിന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ കാര്യം പിന്നീട് തീരുമാനിക്കാനായി മാറ്റുകയായിരുന്നു. പികെ കൃഷ്ണദാസ്, വി മുരളീധരന്‍ പക്ഷങ്ങള്‍ ശക്തമായി നിലയുറപ്പിച്ചതോടെയാണ് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്.

കോട്ടയത്ത് നിലവിലെ പ്രസിഡന്റ് എന്‍ ഹരിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും എതിര്‍പ്പുമായി എതിര്‍പക്ഷം രംഗത്തെത്തുകയായിരുന്നു. എറണാകുളത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരാളെ ജില്ലാപ്രസിഡന്റ് പദവിയിലേക്ക് നിയോഗിക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നുവന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രന്‍ കഴിഞ്ഞദിവസമാണ് ചുമതലയേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com