കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി; രവീശ തന്ത്രി കുണ്ടാർ പാർട്ടി വിടുന്നു; ​ഗ്രൂപ്പിന്റെ ഭാ​ഗമല്ലാത്തവർക്ക് വളരാൻ പറ്റില്ലെന്ന് ആരോപണം

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാർ വ്യക്തമാക്കി
കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി; രവീശ തന്ത്രി കുണ്ടാർ പാർട്ടി വിടുന്നു; ​ഗ്രൂപ്പിന്റെ ഭാ​ഗമല്ലാത്തവർക്ക് വളരാൻ പറ്റില്ലെന്ന് ആരോപണം

കാസർകോട്: ജില്ലാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി കാസർകോട് ജില്ലാ കമ്മിറ്റിയിൽ ഭിന്നത. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാർ വ്യക്തമാക്കി. ​രാജിക്കത്ത് പാർട്ടി നേത‌ൃത്വത്തിന് അയച്ചതായും രവീശ തന്ത്രി പറഞ്ഞു.

ഗ്രൂപ്പിന്റെ ഭാ​ഗമല്ലാത്തവർക്ക് പാർട്ടിയിൽ വളരാനുള്ള സാഹചര്യമില്ലെന്ന് രവീശ തന്ത്രി കുണ്ടാർ ആരോപിച്ചു. പാർട്ടി നേതൃത്വവുമായി യോജിച്ച് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സമിതി അം​ഗമാണ് രവീശ തന്ത്രി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപ തെരഞ്ഞെടുപ്പിലും ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത് രവീശ തന്ത്രിയായിരുന്നു. കാസർകോട് ജില്ലാ അധ്യക്ഷനായി കെ ശ്രീകാന്തിനെ നിയമിച്ചതിന് പിന്നാലെയാണ് രവീശ തന്ത്രി രം​ഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com