ഇനി 13,300രൂപ; പെട്രോള്‍ പമ്പ് ജീവനക്കാരുടെ മിനിമം വേതനം പുതുക്കി സര്‍ക്കാര്‍ വിജ്ഞാപനം

സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ മിനിമം വേതനം പുതുക്കി തൊഴില്‍ നൈപുണ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
ഇനി 13,300രൂപ; പെട്രോള്‍ പമ്പ് ജീവനക്കാരുടെ മിനിമം വേതനം പുതുക്കി സര്‍ക്കാര്‍ വിജ്ഞാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ മിനിമം വേതനം പുതുക്കി തൊഴില്‍ നൈപുണ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.പുതുക്കിയ നിരക്കുകള്‍ പ്രകാരം എ വിഭാഗത്തില്‍പ്പെടുന്ന മാനേജര്‍ തസ്തികയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം ഇനി 13,740 രൂപയായിരിക്കും. ബി വിഭാഗത്തില്‍പ്പെടുന്ന അക്കൗണ്ടന്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ക്ലാര്‍ക്ക്, ബില്‍ കളക്ടര്‍, കാഷ്യര്‍കം ബില്‍ കളക്ടര്‍ എന്നീ തസ്തികകളിലുള്ളവര്‍ക്ക് 13,300 രൂപ അടിസ്ഥാന വേതനമായി ലഭിക്കും.

ഇന്ധനം നിറച്ചു കൊടുക്കുന്ന ആള്‍, സെയില്‍സ്മാന്‍, സര്‍വീസ്മാന്‍, സര്‍വീസ്മാന്‍ കം കാഷ്യര്‍ തസ്തികകള്‍ ഉള്‍പ്പെടുന്ന സി വിഭാഗത്തിലും 13,300 രൂപ മിനിമം വേതനം ലഭിക്കും. ഡി വിഭാഗം തസ്തികകളായ ടയര്‍ എയര്‍മാന്‍, അറ്റന്‍ഡര്‍, പ്യൂണ്‍, ഹെല്‍പ്പര്‍, വാച്ച്മാന്‍, സെക്യൂരിറ്റി ജീവനക്കാരന്‍ എന്നിവര്‍ക്ക് 12,450 രൂപയാക്കി.

ഇ വിഭാഗത്തില്‍പ്പെടുന്ന ക്ലീനര്‍, സ്വീപ്പര്‍ തസ്തികകളില്‍ 12,340 രൂപയും മിനിമം വേതനമായി ലഭിക്കും. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രതിമാസം 150 രൂപ പ്രത്യേക വേതനമായി അടിസ്ഥാന വേതനത്തില്‍ ഉള്‍പ്പെടുത്തും. ഒരു തൊഴിലുടമയ്ക്കു കീഴിലോ സ്ഥാപനത്തിലോ അഞ്ചു മുതല്‍ പത്തു വര്‍ഷം വരെയുള്ള സേവന കാലയളവിന് അടിസ്ഥാന വേതനത്തിന്റെ അഞ്ചു ശതമാനം സര്‍വീസ് വെയിറ്റേജ് ലഭിക്കും. പത്തുവര്‍ഷം മുതല്‍ 15 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്ക് അടിസ്ഥാന വേതനത്തിന്റെ 10 ശതമാനവും പതിനഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ സേവന കാലയളവിന് 15 ശതമാനവും സര്‍വീസ് വെയിറ്റേജ് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com