പണിമുടക്കില്‍ പങ്കെടുത്തില്ല; പതിനഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

സിപിഐയുടെ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്കു ഹാജരായ 15 താലൂക്ക് ഓഫിസ് ജീവനക്കാരെ ഒറ്റദിവസം കൊണ്ട് സ്ഥലം മാറ്റി.
പണിമുടക്കില്‍ പങ്കെടുത്തില്ല; പതിനഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

തൃശൂര്‍: സിപിഐയുടെ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്കു ഹാജരായ 15 താലൂക്ക് ഓഫിസ് ജീവനക്കാരെ ഒറ്റദിവസം കൊണ്ട് സ്ഥലം മാറ്റി. സമരം വിജയിപ്പിക്കാന്‍ വില്ലേജ് ഓഫിസുകള്‍ തുറക്കാതിരിക്കാന്‍ ഓഫിസുകളുടെ താക്കോലുകള്‍ തലേദിവസം തന്നെ തൃശൂര്‍ താലൂക്ക് തഹസില്‍ദാര്‍ ഓഫിസില്‍ പിടിച്ചു വച്ചിരുന്നു. എന്നിട്ടും ജഡോലിക്കെത്തിയവരെയാണ് സ്ഥലം മാറ്റിയത്.

സിപിഐ-സിപിഎം പോഷകസംഘടനകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമായാണു ക്ലാര്‍ക്ക് മുതല്‍ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ വരെയുള്ള പദവികളിലുള്ളവരെ സമരം നടന്നു നാലാംദിവസം ഇറക്കിയ ഉത്തരവു വഴി സ്ഥലം മാറ്റിയത്. ജില്ലയിലെ തന്നെ വിവിധ വില്ലേജ് ഓഫിസുകളിലേക്കാണു സ്ഥലം മാറ്റം.

മുന്‍ ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചു 19 നാണു ജോയിന്റ് കൗണ്‍സില്‍ പണിമുടക്കു നടത്തിയത്. സംഘടനയ്ക്ക് അംഗബലം കുറവായതിനാല്‍ കോണ്‍ഗ്രസ്, സിപിഎം അനുകൂല സംഘടനാ അംഗങ്ങളോടും നിര്‍ബന്ധപൂര്‍വ്വം പണിമുടക്കില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതു പൊളിക്കാന്‍ സിപിഎം സംഘടന ഇടപെട്ടു വകുപ്പില്‍ ഡയസ്‌നോണ്‍ (നിര്‍ബന്ധിതമായി ജോലിക്കു ഹാജരായില്ലെങ്കില്‍ നടപടി) പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തലേദിവസം തന്നെ വില്ലേജ് ഓഫിസുകള്‍ പൂട്ടി താക്കോല്‍ താലൂക്ക് ഓഫിസിലെത്തിക്കാനായിരുന്നു ജോയിന്റ് കൗണ്‍സില്‍ നേതാക്കളുടെ നിര്‍ദേശം. താക്കോലുകള്‍ മിക്കവരും ഹാജരാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com