പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവം; സ്‌കൂള്‍ മാനേജരും പ്രസിഡന്റും അറസ്റ്റില്‍

സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജരും പ്രസിഡന്റും അറസ്റ്റില്‍
പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവം; സ്‌കൂള്‍ മാനേജരും പ്രസിഡന്റും അറസ്റ്റില്‍

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജരും പ്രസിഡന്റും അറസ്റ്റില്‍. തോപ്പുംപടിക്കടുത്ത് മൂലങ്കുഴിയിലുള്ള അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലെ മാനേജര്‍ മാഗിയും സ്‌കൂള്‍ ട്രസ്റ്റ് പസിഡന്റ് മെല്‍ബിന്‍ ഡിക്രൂസുമാണ് അറസ്റ്റിലായത്. വഞ്ചനാ കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്‌കൂള്‍ മാനേജ്‌മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

സിബിഎസ്ഇ നിയമപ്രകാരം പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ പേര് രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരമില്ലാത്തതിനാല്‍ കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രണ്ട് ദിവസം മുന്‍പ് മാത്രമാണ് ഇക്കാര്യം കുട്ടികളും രക്ഷിതാക്കളും അറിയുന്നത്. ഇതോടെ കുട്ടികളുടെ ഭാവി ആശങ്കയിലായതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com