വൃദ്ധനെ കൊന്ന് ചാക്കിലാക്കി തോട്ടിൽ തളളിയ സംഭവം: മണിക്കൂറുകൾക്കകം യുവാക്കൾ അറസ്റ്റിൽ

ഇടുക്കി മറയൂരിൽ വൃദ്ധനെ കൊന്ന സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
വൃദ്ധനെ കൊന്ന് ചാക്കിലാക്കി തോട്ടിൽ തളളിയ സംഭവം: മണിക്കൂറുകൾക്കകം യുവാക്കൾ അറസ്റ്റിൽ

മൂന്നാർ: ഇടുക്കി മറയൂരിൽ വൃദ്ധനെ കൊന്ന സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മദ്യത്തിന്‍റെ പൈസയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. എരുമേലി സ്വദേശി മിഥുൻ, മറയൂർ സ്വദേശി അൻപഴകൻ എന്നിവരാണ് അറസ്റ്റിലായത്. മറയൂർ ബാബുനഗർ സ്വദേശി മാരിയപ്പനെ കൊന്ന് ചാക്കിലാക്കി തോട്ടിൽ തള്ളുകയായിരുന്നു.

മാരിയപ്പനും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഇന്നലെ മദ്യം വാങ്ങിയതിന്‍റെ പങ്കുചോദിച്ച് മൂവരും തമ്മിലുണ്ടായ വാക്കുതർക്കം അടിപിടിയിലും പിന്നീട് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.  മറയൂർ കെഎസ്ഇബി ഓഫീസിന് അടുത്തുളള തോട്ടിൽ സംശയാസ്‍പദമായ കണ്ട ചാക്ക് വഴിയാത്രക്കാർ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതികൾ പിടിയിലാവുകയായിരുന്നു. നാളെ മിഥുനേയും അൻപഴകനെയും കോടതിയിൽ ഹാജരാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com