കെ എ എസ് പരീക്ഷയ്ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ചോദ്യങ്ങള്‍; ആരോപണവുമായി പി ടി തോമസ്

കെഎഎസ് പരീക്ഷാ നടത്തിപ്പില്‍ ആരോപണവുമായി പി ടി തോമസ് എംഎല്‍എ
കെ എ എസ് പരീക്ഷയ്ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ചോദ്യങ്ങള്‍; ആരോപണവുമായി പി ടി തോമസ്

തിരുവനന്തപുരം: കെഎഎസ് പരീക്ഷാ നടത്തിപ്പില്‍ ആരോപണവുമായി പി ടി തോമസ് എംഎല്‍എ. പാകിസ്ഥാനില്‍ നിന്നുള്ള ചോദ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. 2001ലെ പാകിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ ആറ് ചോദ്യങ്ങള്‍ കെഎഎസ് ചോദ്യപേപ്പറില്‍ പകര്‍ത്തിയെന്നാണ് പി ടി തോമസ് ആരോപിച്ചിരിക്കുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ചോദ്യപേപ്പറിലാണ് പാകിസ്ഥാന്‍ ചോദ്യങ്ങള്‍ കടന്നുകൂടിയതെന്നും ഇത് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

നേരത്തെ, പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ റാങ്ക് ഫയലിലുള്ള ചോദ്യങ്ങളില്‍ ചിലതു പരീക്ഷയില്‍ ഉള്‍പ്പെടുത്തിയെന്ന ആക്ഷേപം പിഎസ്‌സി അധികൃതര്‍ തള്ളിയിരുന്നു. മുന്‍കൂട്ടി പ്രസിദ്ധീകരിച്ച സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സമാന വിഷയങ്ങളെക്കുറിച്ചു ചോദ്യം വരാം. എന്നാല്‍ കെഎഎസ് പരീക്ഷയുടെ പ്രത്യേക ചോദ്യരീതി പോലും ആര്‍ക്കും മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നാണു പിഎസ്‌സി അധികൃതരുടെ വിലയിരുത്തല്‍. അതിനാല്‍ പകര്‍ത്തല്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രഥമ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ നടന്നത്. പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പരാതി 5 ദിവസത്തിനകം ഉദ്യോഗാര്‍ഥിയുടെ വെബ്‌സൈറ്റിലെ പ്രൊഫൈല്‍ വഴി നല്‍കാം. പരാതികളെല്ലാം പരിശോധിച്ച ശേഷം അന്തിമ ഉത്തര സൂചിക പിന്നീടു പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com