ഡല്‍ഹി കത്തുന്നു; അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി
ഡല്‍ഹി കത്തുന്നു; അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രാജ്യതലസ്ഥാനത്ത് കലാപമായി മാറിയിരുന്നു. മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദര്‍ശനം റദ്ദാക്കിയത്.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ നാളെ കേരളത്തില്‍
എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയിലെ മാറിയ സാഹചര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു.  അമിത് ഷായെ കൂടാതെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും പരിപാടിയില്‍ പങ്കെടുക്കും

കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 5.30 ന് നടക്കുന്ന സമ്മേളനത്തില്‍ കേരള കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. സ്വാമി സദ്ഭവാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), സ്വാമി വിവിക്താനന്ദ (ചിന്മയമിഷന്‍), സ്വാമി വിശാലാന്ദ (ശിവഗിരിമഠം), സ്വാമി അമൃത സ്വരൂപാ

നന്ദ (അമൃതാനന്ദമയീ മഠം), ശ്രീ എം (സദ്‌സംഗ് ഫൗണ്ടേഷന്‍), സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം), ബാലകൃഷ്ണന്‍ (കന്യാകുമാരി വിവേകാനന്ദ കേന്ദ്രം), മുന്‍ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍, ഒ. രാജഗോപാല്‍ എംഎല്‍എ, പി. നാരായണകുറുപ്പ്, ജോര്‍ജ് ഓണക്കൂര്‍, ആര്‍. സഞ്ജയന്‍ എന്നിവര്‍ സംസാരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com