പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം, കുത്തേറ്റ യുവാവ് മരിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2020 12:25 PM  |  

Last Updated: 25th February 2020 12:25 PM  |   A+A-   |  

 

കൊല്ലം : പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് സംഘം ചേർന്നുള്ള ആക്രമണത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. പത്തനാപുരം താഴത്തു മലയില്‍ ഡൈനീഷ് ബാബു (30) ആണ് മരിച്ചത്. കഴിഞ്ഞ 22നായിരുന്നു സംഭവം.  

സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനു പൊതുസ്ഥലത്ത് ഒരു സംഘം പരസ്യമായി മദ്യപിച്ചതു ഡൈനീഷ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായി ഡൈനിഷിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.  

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡൈനീഷ് തിങ്കളാഴ്ച രാത്രിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു.