വയനാട് കളക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ കല്ലേറ് ; ആക്രമണത്തിൽ വീടിന്റെ ടൈലുകൾ തകർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2020 11:00 AM  |  

Last Updated: 25th February 2020 11:00 AM  |   A+A-   |  

 

കല്‍പറ്റ  :  വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്. ഇന്നലെ രാത്രി ഒന്നരയോടെയാണ് കല്ലേറുണ്ടായത്. കല്‍പറ്റ കെഎസ്ആര്‍ടിസി ഗാരേജിനു സമീപമുള്ള ഔദ്യോഗിക വസതിക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

കല്ലേറില്‍ വീടിന്റെ തിണ്ണയില്‍ പാകിയിരുന്ന ടൈലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കളക്ടര്‍ ഡോ. അദീല അബ്ദുല്ലയും വീട്ടിലുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗികവസതിയും തൊട്ടടുത്തുതന്നെയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.