സമൂഹമാധ്യമങ്ങള്‍ നീരീക്ഷണത്തില്‍; വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി ഡിജിപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2020 10:27 PM  |  

Last Updated: 25th February 2020 10:30 PM  |   A+A-   |  

dgp-loknath05march2017

 

തിരുവനന്തപുരം: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബെഹ്‌റ അറിയിച്ചു.

നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ബെഹ്‌റ അറിയിച്ചു.

സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.