'ഞങ്ങള്‍ ഇങ്ങ് എടുത്തു'; കലാപത്തെ അനുകൂലിച്ച് വര്‍ഗീയ വീഡിയോ; സംഘപരിവാര്‍ പ്രവര്‍ത്തകനെ കയ്യോടെ പൊക്കി കേരള പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2020 01:11 PM  |  

Last Updated: 26th February 2020 01:11 PM  |   A+A-   |  

 

പാലക്കാട്: ഡല്‍ഹി കലാപത്തില്‍ നടക്കുന്ന അക്രമങ്ങളെ പ്രകീര്‍ത്തിച്ചും മുസ്ലിം സമുദായത്തിനെ അധിക്ഷേപിച്ച് വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകനെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. 

അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെ അഗളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ മുക്കാളി മേഖലാ കമ്മിറ്റിയുടെ പരാതിയില്‍ ആണ് അറസ്റ്റ്.

ട്രംപ് പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കുള്ള മരുന്ന വെച്ചിട്ടുണ്ടെന്നായിരുന്നു മുസ്ലിം വിഭാഗത്തെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.