ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു; രണ്ട് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2020 08:32 PM  |  

Last Updated: 26th February 2020 08:32 PM  |   A+A-   |  

ksrtc-new

 

അരൂർ: കെഎസ്ആർടിസി ബസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ. അരൂർ തിരുത്താളിൽ ആകാശ് (20), അറക്കൽ ആൽവിൽ (22) എന്നിവരാണ് പിടിയിലായത്. ബസ് ഡ്രൈവർ ഹരികൃഷ്ണനാണ് (30) മർദ്ദനമേറ്റത്.

ബൈക്കിന് കടന്നു പോകാൻ വഴി കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ഇരുവരും ചേർന്ന് ഡ്രൈവറെ മർദ്ദിച്ചത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. അരൂർ പള്ളി സ്റ്റോപ്പിൽ സിഗ്നൽ കാത്തു കിടന്ന ബസിന്റെ മുന്നിൽ ബൈക്ക് നിർത്തി തടഞ്ഞാണ് ‍മർദ്ദനം.

ഹരികൃഷ്ണനെ മർദ്ദിക്കുകയും ബസിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചുവെന്നുമാണ് പരാതി. ഡ്രൈവറുടെ കഴുത്തിൽ കിടന്ന മാല പിടിവലിയിൽ പൊട്ടിയിട്ടുണ്ട്. വാഹനത്തിന് അയ്യായിരം രൂപയുടെ കേടുപാടുണ്ടായി, ട്രിപ്പും മുടങ്ങി. സംഭവത്തിൽ അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കും.