മൃതദേഹം കരയ്ക്കെത്തിക്കാൻ ചോദിച്ചത് അന്യായ കൂലി; യൂണിഫോം അഴിച്ച് കനാലിൽ ഇറങ്ങി സിഐ

കനാലിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ സഹായം ലഭിക്കാതെ വന്നതോടെ കരയ്ക്കെത്തിക്കാൻ സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് വെള്ളത്തിലിറങ്ങി
മൃതദേഹം കരയ്ക്കെത്തിക്കാൻ ചോദിച്ചത് അന്യായ കൂലി; യൂണിഫോം അഴിച്ച് കനാലിൽ ഇറങ്ങി സിഐ

പത്തനാപുരം: കനാലിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ സഹായം ലഭിക്കാതെ വന്നതോടെ കരയ്ക്കെത്തിക്കാൻ സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് വെള്ളത്തിലിറങ്ങി. ത്തനാപുരം സിഐ അൻവറാണ് വെള്ളത്തിലിറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ സിഐ ഇപ്പോൾ താരമായി മാറിയിക്കുകയാണ്.

കെഐപി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകീട്ടാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലിലിറങ്ങി മൃതദേഹം കരയ്ക്ക് എടുക്കാൻ നാട്ടുകാരിൽ ആരും തയ്യാറായില്ല. തുടര്‍ന്ന് കനാല്‍ വൃത്തിയാക്കുന്ന കരാര്‍ തൊഴിലാളികളുടെ സഹായം തേടി. എന്നാൽ ഇവര്‍ പൊലീസിനോട് രണ്ടായിരം രൂപ കൂലി ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തനാപുരം സിഐ അന്‍വര്‍ യൂണിഫോം അഴിച്ചുവച്ച് കനാലില്‍ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്.

നാട്ടുകാരിൽ ആരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സിഐ താരമായത്. മാങ്കോട് തേന്‍കുടിച്ചാല്‍ സ്വദേശി ദിവാകരന്റേ (79)താണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com