കാറിൽ ഇടിച്ച ബൈക്കിന് തീപിടിച്ചു; യുവതി അത്ഭുതരമായി രക്ഷപ്പെട്ടു

കുറവിലങ്ങാട് എംസി റോഡിൽ വെമ്പള്ളി തെക്കേക്കവലയിൽ കാറിൽ ഇടിച്ച ബൈക്കിനു തീപിടിച്ചു
കാറിൽ ഇടിച്ച ബൈക്കിന് തീപിടിച്ചു; യുവതി അത്ഭുതരമായി രക്ഷപ്പെട്ടു

കോട്ടയം: കുറവിലങ്ങാട് എംസി റോഡിൽ വെമ്പള്ളി തെക്കേക്കവലയിൽ കാറിൽ ഇടിച്ച ബൈക്കിനു തീപിടിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് പൂർണമായി കത്തിനശിച്ചു

ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാലുകൾക്കു പൊള്ളലേറ്റ ബൈക്ക് യാത്രക്കാരി മണർകാട് പള്ളിക്കുന്നേ‍ൽ അന്നയെ (24) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന അന്ന മണർകാട്ടെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നു വന്ന കാർ വെമ്പള്ളി–കടപ്പൂര് റോഡിലേക്കു തിരിഞ്ഞപ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. മറിഞ്ഞു വീണ ഉടൻ ബൈക്കിനു തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് അന്നയെ രക്ഷിച്ചത്. തുടർന്ന് ഹൈവേ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ബൈക്കിന്റെ പെട്രോൾ ടാങ്ക് തകർന്നു തീപിടിച്ചതാണെന്നു സംശയിക്കുന്നു. എംസി റോഡിനു നടുവിൽ ബൈക്ക് കത്തിയമർന്നത് മൂലം ഗതാഗതം ഭാഗികമായി നിലച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com