അഭയ കേസിന്റെ വിചാരണ മൂന്ന് മാസത്തേക്കു തടഞ്ഞു; ഉത്തരവ് സിബിഐയുടെ അപേക്ഷ പരി​ഗണിച്ച്  

നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്‌ 
അഭയ കേസിന്റെ വിചാരണ മൂന്ന് മാസത്തേക്കു തടഞ്ഞു; ഉത്തരവ് സിബിഐയുടെ അപേക്ഷ പരി​ഗണിച്ച്  

കൊച്ചി: അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നതിനാലാണ് വിചാരണ നിർത്തിവെക്കാൻ നിർദേശം നൽകിയിരിക്കുന്നത്. സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. 

2007ൽ എൻ. ക്യഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരാണ് നാർകോ അനാലിസിസ് നടത്തിയത്. ഇവരുടെ സാക്ഷിവിസ്താരത്തിനു സിബിഐ കോടതി നോട്ടിസ് അയച്ചെങ്കിലും പ്രതികൾ നൽകിയ ഹർജിയെത്തുടർന്നാണു ഹൈക്കോടതി ഇടപെട്ടത്. ഇതിനെതിരെ അപ്പീൽ നൽകുന്ന കാരണത്താൽ വിചാരണ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. 

1992 മാര്‍ച്ച് 27 ന് കേട്ടയത്തെ പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ഫാ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.  തിരുവനന്തപുരം സിബിഐ സ്പെഷൽ കോടതിയിലാണു കേസിന്റെ വിചാരണ നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com