'ഒരു നാടു മുഴുവന്‍ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാര്‍ത്ഥനകളും വിഫലമായി..'; അനുശോചിച്ച് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമടക്കം പ്രമുഖര്‍

'ഒരു നാടു മുഴുവന്‍ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാര്‍ത്ഥനകളും വിഫലമായി..'; അനുശോചിച്ച് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമടക്കം പ്രമുഖര്‍

കുഞ്ഞുമോളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച കേരളത്തിന് ഈ വാര്‍ത്ത നടുക്കമായി

കൊല്ലം : സംസ്ഥാനം മുഴുവന്‍ ഒരു ദിവസം മുഴുവന്‍ നടത്തിയ തിരച്ചിലും പ്രാര്‍ത്ഥനകളും വിഫലമാക്കി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, കുട്ടിയുടെ മരണത്തില്‍ അനുശോചിച്ച് സിനിമാതാരങ്ങളും മന്ത്രിമാരും അടക്കം പ്രമുഖര്‍ രംഗത്തുവന്നു. ഒരു നാടു മുഴുവന്‍ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാര്‍ത്ഥനകളും വിഫലമായി..ദേവനന്ദ വിടവാങ്ങി...ആദരാഞ്ജലികള്‍... നടന്‍ കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. 

ദേവനന്ദയുടെ നിര്യാണത്തില്‍ നടന്‍ മമ്മൂട്ടിയും അനുശോചിച്ചു. ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണവാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതാണ്. കുഞ്ഞുമോളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച കേരളത്തിന് ഈ വാര്‍ത്ത നടുക്കമായി. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും നാടിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com