കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മന്ത്രിമാരില്‍ ഒരാള്‍ ; കെ കെ ശൈലജയെ പ്രശംസകള്‍ കൊണ്ട് മൂടി ഗവര്‍ണര്‍

ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമതയോടും അര്‍പ്പണ മനോഭാവത്തോടെയുമാണ് മന്ത്രി നിര്‍വഹിക്കുന്നത്
കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മന്ത്രിമാരില്‍ ഒരാള്‍ ; കെ കെ ശൈലജയെ പ്രശംസകള്‍ കൊണ്ട് മൂടി ഗവര്‍ണര്‍

തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസകള്‍ കൊണ്ട് മൂടി ഗവര്‍ണര്‍. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മന്ത്രിമാരില്‍ ഒരാളാണ് ശൈലജയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമതയോടും അര്‍പ്പണ മനോഭാവത്തോടെയുമാണ് മന്ത്രി നിര്‍വഹിക്കുന്നത്. ഇക്കാര്യത്തില്‍ അഭിമാനമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ പോഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു, മന്ത്രിയെ വേദിയിലിരുത്തി ഗവര്‍ണര്‍ പ്രശംസകള്‍ കൊണ്ട് മൂടിയത്. 

പോഷകക്കുറവ് പരിഹാരനടപടികള്‍ വനിതകളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാകണം. ഇതുവഴി മികച്ച ആരോഗ്യവും പോഷണവുമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തെ ഏറ്റവും വികസിത സമൂഹങ്ങള്‍ക്ക് തുല്യമായ നിലയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആരോഗ്യ വനിത വികസന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കെ കെ ശൈലജയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രശംസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com