ഗീതുമോഹന്‍ദാസും സംയുക്തയും കുഞ്ചാക്കോ ബോബനും ഇന്ന് വിചാരണ കോടതിയില്‍ ; സാക്ഷി വിസ്താരം നിര്‍ണായകം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 28th February 2020 07:29 AM  |  

Last Updated: 28th February 2020 07:29 AM  |   A+A-   |  

 

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. സിനിമാ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ്മ, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ഇന്ന് കോടതിയിലെത്തുക. ഇവരോട് ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ക്വട്ടേഷന്‍ പ്രകാരം  നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സാക്ഷിയായ നടി മഞ്ജു വാര്യരെ കോടതി ഇന്നലെ വിസ്തരിച്ചിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് മഞ്ജുവിന്റെ വിസ്താരം പൂര്‍ത്തിയായത്. 

പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നീണ്ടുപോയതാണ് സൈക്ഷി വിസ്താരം വൈകീട്ടുവരെ നീളാന്‍ ഇടയാക്കിയത്. കേസിന് ഇടയാക്കിയ സംഭവവികാസങ്ങള്‍ മഞ്ജു വിവരിച്ചതായാണ് റിപ്പോര്‍ട്ട്. മഞ്ജുവിന്റെ വിസ്താരം നീണ്ടുപോയ സാഹചര്യത്തില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന നടന്‍ സിദ്ധിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി.