ഞെട്ടലുണ്ടാക്കിയ വാര്‍ത്ത ; ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഇത്തിക്കരയാറ്റില്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്
ഞെട്ടലുണ്ടാക്കിയ വാര്‍ത്ത ; ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : കൊല്ലം ഇളവൂരിലെ ദേവനന്ദയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഃഖം രേഖപ്പെടുത്തി. ദേവനന്ദയെ തിരിച്ചു കിട്ടുവാനുള്ള പരിശ്രമത്തിലായിരുന്നു കേരളം. ഇന്നു രാവിലെ 7.30 ഓടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ദേവനന്ദയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും അനുശോചിച്ചു. മരണകാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദേവനന്ദയുടെ നിര്യാണത്തില്‍ അനുശോചിച്ചു. ഏഴുവയസുകാരിയെ കാണാതായി എന്ന വാര്‍ത്ത പരന്നത് മുതല്‍ നാടാകെ തെരച്ചിലായിരുന്നു. വീട്ടില്‍ കളിക്കുന്നതിനിടയിലാണ് കാണാതായത് എന്നറിഞ്ഞതോടെ എല്ലാമാതാപിതാക്കളും പരിഭ്രാന്തിയിലായിരുന്നു. നാട്ടുകാര്‍ ഉന്നയിക്കുന്ന മരണത്തിലെ ദുരൂഹത പൊലീസ് അന്വേഷിച്ച് ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് കൂടുതല്‍ സിനിമാതാരങ്ങളും രംഗത്തെത്തി. നടന്മാരായ പൃഥ്വിരാജ്, അജു വര്‍ഗീസ്, ടൊവിനോ തോമസ് തുടങ്ങിയവര്‍ ദേവനന്ദയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇത് ഒടുവിലത്തെ സംഭവമാകട്ടെയെന്ന് നടന്‍ അജു വര്‍ഗീസ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com