ദിലീപിന്റെ അഭിഭാഷകന്‍ മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂറോളം; വൈകുന്നേരം വരെ കോടതിയില്‍ കാത്തുനിന്ന് സിദ്ധിഖും ബിന്ദു പണിക്കരും

ദിലീപിന്റെ അഭിഭാഷകന്‍ മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂറോളം; വൈകുന്നേരം വരെ കോടതിയില്‍ കാത്തുനിന്ന് സിദ്ധിഖും ബിന്ദു പണിക്കരും
വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയിലേക്ക് എത്തുന്നു 2. ദിലീപ് അഭിഭാഷകനോടു സംസാരിക്കുന്നു/ ചിത്രം: അരുണ്‍ ഏഞ്ചല
വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയിലേക്ക് എത്തുന്നു 2. ദിലീപ് അഭിഭാഷകനോടു സംസാരിക്കുന്നു/ ചിത്രം: അരുണ്‍ ഏഞ്ചല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജു വാര്യരെ പ്രതിഭാഗം വക്കീല്‍ ക്രോസ് എക്‌സാമിന്‍ ചെയ്തത് അഞ്ചു മണിക്കൂറോളം. രാവിലെ പതിനൊന്നു മണിക്കു തുടങ്ങിയ മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറര വരെ നീണ്ടതോടെ മറ്റു സാക്ഷികളായ സിദ്ധിഖ്, ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കാനായില്ല.

രാവിലെ ഒന്‍പതരയ്ക്കു തന്നെ വിസ്താരത്തിനായി പതിനൊന്നാം സാക്ഷിയായ മഞ്ജു കോടതിയില്‍ എത്തി. മുന്‍ ഭര്‍ത്താവും എട്ടാം പ്രതിയുമായ നടന്‍ ദിലീപ് 10.50നാണ് പ്രത്യേക കോടതിയില്‍ എത്തിയത്. 11.05ന് കോടതി നടപടികള്‍ തുടങ്ങി. പ്രോസിക്യൂഷന്‍ വിസ്താരം ഒന്നര മണിക്കൂറാണ് നീണ്ടത്. തുടര്‍ന്നു ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍ പിള്ളയുടെ എതിര്‍ വിസ്താരം ആരംഭിച്ചു. 

12.30ന് തുടങ്ങിയ ക്രോസ് എക്‌സാമിനേഷന്‍ ആറര വരെ നീണ്ടു. ഇടയ്ക്ക് ഒരു മണിക്കൂര്‍ ഉച്ചഭക്ഷണ ഇടവേള. മഞ്ജുവിന്റെ ക്രോസ് എക്‌സാമിനേഷന്‍ നീളുമ്പോള്‍ 12ഉം 13ഉം സാക്ഷികളായ സിദ്ധിഖും ബിന്ദു പണിക്കരും കോടതിയില്‍ കാത്തുനില്‍ക്കുകയായിരുന്നു. അഞ്ചര വരെ കാത്തുനിന്ന ഇവരെ കോടതി പോവാന്‍ അനുവദിച്ചു. വിസ്താരത്തിന് മറ്റൊരു തീയതി അറിയിക്കും. 

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ്മ, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരെ ഇന്നു കോടതി വിസതരിക്കും. 

നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com