ബിജെപിയുടെ സിഎഎ അനുകൂല യോഗം ബഹിഷ്‌കരിക്കാന്‍ പ്രചാരണം; വ്യാപാരി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2020 10:02 PM  |  

Last Updated: 28th February 2020 10:02 PM  |   A+A-   |  

arrest

 

താമരശ്ശേരി: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ യോഗം ബഹിഷ്‌കരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വ്യാപാരിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി സ്വദേശി സത്താറിനെയാണ് അറസ്റ്റ് ചെയ്തത്.

വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം ട്രഷറര്‍ ആണ് സത്താര്‍. ബിജെപി താമരശ്ശേരിയില്‍ സംഘടിപ്പിച്ച പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് സത്താര്‍ ഷെയര്‍ ചെയ്തത്.