'ശൈലജ ടീച്ചറെ കുറച്ചു നാള്‍ ഡെപ്യൂട്ടേഷനില്‍ അയയ്ക്കാം, കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അമേരിക്കക്കാരും പഠിക്കട്ടെ'

'ശൈലജ ടീച്ചറെ കുറച്ചു നാള്‍ ഡെപ്യൂട്ടേഷനില്‍ അയയ്ക്കാം, കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അമേരിക്കക്കാരും പഠിക്കട്ടെ'
'ശൈലജ ടീച്ചറെ കുറച്ചു നാള്‍ ഡെപ്യൂട്ടേഷനില്‍ അയയ്ക്കാം, കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അമേരിക്കക്കാരും പഠിക്കട്ടെ'

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് അമേരിക്ക കേരളത്തെക്കണ്ട് പഠിക്കട്ടെയെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. എങ്ങനെയാണ് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യേണ്ടത് എന്ന് അമേരിക്കക്കാര്‍ക്ക് ആരോഗ്യമന്ത്രി ശൈലജ ടീച്ചറില്‍നിന്നു പഠിക്കാമെന്നും തുമ്മാരുകുടി പറഞ്ഞു. വുഹാനില്‍നിന്നു തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ എത്തിയ അമേരിക്കന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വേണ്ടത്ര പരിശീലനമോ വ്യക്തിസുരക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ഫെയ്‌സ്ബുക്കില്‍ മുരളി തുമ്മാരുകുടിയുടെ പ്രശംസ.

കുറിപ്പ്: 

വുഹാനില്‍ നിന്നും തിരിച്ചെത്തിയ ആളുകളെ സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ട അമേരിക്കന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് ആവശ്യത്തിന് പരിശീലനമോ വ്യക്തിസുരക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കക്കാരോട് കുറച്ചു പേരെ കേരളത്തിലേക്ക് പരിശീലനത്തിന് അയക്കാന്‍ പറയാം, അല്ലെങ്കില്‍ നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറെ കുറച്ചു നാള്‍ അങ്ങോട്ട് ഡെപ്യൂട്ടേഷനില്‍ ആവശ്യപ്പെടാന്‍ പറയാം !!. എങ്ങനെയാണ് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യേണ്ടത് എന്ന് അവരും പഠിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com