ഉത്സവത്തിനിടെ സംഘര്‍ഷം; എസ്‌ഐക്ക് ക്രൂര മര്‍ദനം, തടയാനെത്തിയ പൊലീസുകാരനെയും തല്ലിച്ചതച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th February 2020 09:31 PM  |  

Last Updated: 29th February 2020 09:31 PM  |   A+A-   |  

si

 

ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയെയും തടയാന്‍ ശ്രമിച്ച പൊലീസുകാരനെയും തല്ലിച്ചതച്ചു. കനകക്കുന്ന് എസ്‌ഐ  ശ്രീകാന്ത് എസ് നായരെയാണ് ഒരു സംഘം മര്‍ദ്ദിച്ചവശനാക്കിയത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ വടക്കന്‍ കോയിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷം. ഘോഷയാത്രയില്‍ ഉണ്ടായ സംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ എത്തിയപ്പോഴാണ് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റത്.

എസ്‌ഐക്ക് ഇരു കൈകള്‍ക്കും സാരമായി പരിക്കേറ്റു. എസ്‌ഐയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച സിവില്‍ പൊലീസ് ഓഫീസര്‍ സതീഷിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന് നേരെ ഗുണ്ടകള്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്ന് സതീഷ് ആരോപിച്ചു.