ക്യാമ്പസ് സമരങ്ങൾ തടഞ്ഞ ഹൈക്കോടതി വിധി ദൗർഭാ​ഗ്യകരം; ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണം; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

ക്യാമ്പസുകളിൽ സമരങ്ങൾ തടഞ്ഞ ഹൈക്കോടതി വിധി ദൗർഭാ​ഗ്യകരമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
ക്യാമ്പസ് സമരങ്ങൾ തടഞ്ഞ ഹൈക്കോടതി വിധി ദൗർഭാ​ഗ്യകരം; ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണം; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: ക്യാമ്പസുകളിൽ സമരങ്ങൾ തടഞ്ഞ ഹൈക്കോടതി വിധി ദൗർഭാ​ഗ്യകരമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. റിപ്പോര്‍ട്ട് സഭയില്‍ വരും മുന്‍പ് വിവരങ്ങള്‍ പുറത്തു വന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്നാണ് പറഞ്ഞത്. പ്രഭാവര്‍മയുടെ 'ശ്യാമമാധവ'ത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്‍കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിയല്ല. ശ്യാമമാധവമാണ് പുരസ്കാരത്തിന് ഏറ്റവും അര്‍ഹമായ കൃതിയെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കലാലയങ്ങളില്‍ മാര്‍ച്ച്, ഘെരാവോ, പഠിപ്പ് മുടക്ക് എന്നിവ പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ റാന്നിയിലെ രണ്ടു സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ കലാലയ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. .

സമരത്തിനോ പഠിപ്പ് മുടക്കിനോ ആരേയും പ്രേരിപ്പിക്കരുത്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ പഠനാവകാശത്തെ തടസ്സപ്പെടുത്താന്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com