തീര്‍ത്ഥപാദ മണ്ഡപത്തിന്റെ സ്ഥലം തിരിച്ചെടുക്കാന്‍ റവന്യു വകുപ്പിന്റെ ഉത്തരവ്; നടപടി പുതിയ സാംസ്‌കാരിക സമുച്ചയത്തിന് മുഖ്യമന്ത്രി തറക്കല്ലിടാനിരിക്കെ

ചട്ടമ്പിസ്വാമിയുടെ തിരുനവനന്തപുരത്തുള്ള സ്മാരകം നിലനില്‍ക്കുന്ന തീര്‍ത്ഥപാദ മണ്ഡപം വിദ്യാധിരാജ സഭയില്‍ നിന്ന് തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്
തീര്‍ത്ഥപാദ മണ്ഡപത്തിന്റെ സ്ഥലം തിരിച്ചെടുക്കാന്‍ റവന്യു വകുപ്പിന്റെ ഉത്തരവ്; നടപടി പുതിയ സാംസ്‌കാരിക സമുച്ചയത്തിന് മുഖ്യമന്ത്രി തറക്കല്ലിടാനിരിക്കെ


തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ തിരുനവനന്തപുരത്തുള്ള സ്മാരകം നിലനില്‍ക്കുന്ന തീര്‍ത്ഥപാദ മണ്ഡപം വിദ്യാധിരാജ സഭയില്‍ നിന്ന് തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. വിദ്യാദി രാജ സഭയില്‍ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം തിരിച്ചെടുക്കാനാണ് ഉത്തരവ്. സ്ഥലത്തുള്ള ക്ഷേത്രം മാത്രം വിദ്യാധിരാജ സഭക്ക് വിട്ട് നല്‍കും. തീര്‍ത്ഥപാദ മണ്ഡപത്തില്‍ പുതിയ സാംസ്‌ക്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 10 ന് മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് റവന്യൂ വകുപ്പിന്റെ നടപടി.

തീര്‍ത്ഥപാദ മണ്ഡപത്തിലെ 65 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് മുന്‍പാണ് ഇവിടെ സാംസ്‌കാരിക സമുച്ചയം പണിയാന്‍ തീരുമാനിച്ചത്. നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കുന്നു. തര്‍ക്കസ്ഥലമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന ഭൂമിയിലാണ് ചട്ടമ്പിസ്വാമിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നുള്ള പ്രഖ്യാപനം വന്നത്. ഭൂമി തിരച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് വിദ്യാധിരാജ സഭയുടെ ഭാഗം കേള്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശിലാസ്ഥാപന പ്രഖ്യാപനം വന്നത്.

തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് 2019ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം പണിയുന്നതെന്നാണ് വിദ്യാധിരാജ സഭ വ്യക്താക്കുന്നത്. എന്നാല്‍ വിദ്യാധിരാജ സഭക്ക് കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു വ്യക്തമാക്കി.

ചട്ടമ്പിസ്വാമിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ 1976ലാണ് വിദ്യാധിരാജ സഭക്ക് സ്ഥലം നല്‍കുന്നത്. തുടര്‍ന്ന് രണ്ട് പ്രാവശ്യം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും കോടതിയില്‍ നിന്ന് സഭക്ക് അനുകൂലമായി വിധി വന്നു. എന്നാല്‍ സ്ഥലം വിദ്യാധിരാജ സഭക്ക് സര്‍ക്കാര്‍ വിട്ടുകൊടുത്തിട്ടില്ല. പട്ടയം കിട്ടാത്ത സ്ഥലത്ത് ഏങ്ങനെ കെട്ടിടം നിര്‍മ്മിക്കുമെന്നാണ് ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com