ദമ്പതികളുടെ 'സ്വകാര്യനിമിഷങ്ങൾ' മൊബൈലിൽ, സുഹൃത്തുക്കൾക്ക് 'ഷെയർ' ചെയ്യും, യുവാവ് റിമാൻഡിൽ

ദമ്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തിയ ശേഷം സുഹൃത്തുക്കൾക്ക് കൈമാറുകയാണ് ഇയാളുടെ പതിവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം : രാത്രികാലങ്ങളിൽ ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിലായി. ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. ആർപ്പൂക്കര സ്വദേശി അൻസിലാ(29)ണ് റിമാൻഡിലായത്.

രാത്രികാലങ്ങളിൽ വീടുകളിൽ ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തിയ ശേഷം സുഹൃത്തുക്കൾക്ക് കൈമാറുകയാണ് ഇയാളുടെ പതിവ്. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com