യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇന്നും നാളെയും ഇന്റര്‍സിറ്റി സര്‍വീസ് ഭാഗികമായി റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 29th February 2020 07:33 AM  |  

Last Updated: 29th February 2020 07:33 AM  |   A+A-   |  

train

 

കൊച്ചി : ഇടപ്പള്ളി-ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഭാഗികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് നിയന്ത്രണം. 

ട്രെയിന്‍ നമ്പര്‍ 16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ശനിയും ഞായറും കണ്ണൂര്‍ മുതല്‍ ആലുവ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.