രാജ്യവിരുദ്ധ പോസ്റ്റർ പതിച്ചു; എസ്എഫ്ഐ യൂണിറ്റിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th February 2020 11:27 AM  |  

Last Updated: 29th February 2020 11:27 AM  |   A+A-   |  

poster

 

പാലക്കാട്: മലമ്പുഴ ഗവൺമെന്റ് ഐടിഐയിലെ എസ്എഫ്ഐ കോളജ് യൂണിറ്റിനെതിരെ പൊലീസ് കേസെടുത്തു. കാമ്പസിനകത്ത് രാജ്യവിരുദ്ധ പോസ്റ്റർ പതിച്ചെന്ന പരാതിയിലാണ് യൂണിറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.

എബിവിപി പ്രവർത്തകരായ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

എന്തെങ്കിലും ഉദ്ദേശത്തോടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന് ചുമത്തുന്ന ഐപിസി 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐയുടെ കൊടിമരത്തിന് സമീപമായിരുന്നു പോസ്റ്റര്‍ പതിച്ചത്.