വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് മുറിക്കുള്ളില്‍ ആളിപ്പടര്‍ന്ന് തീ; കിടപ്പുരോഗിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കറ്റാനത്ത് വീട്ടിലെ കിടപ്പുമുറിയിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് കിടപ്പു രോഗിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് മുറിക്കുള്ളില്‍ ആളിപ്പടര്‍ന്ന് തീ; കിടപ്പുരോഗിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കായകുളം: കറ്റാനത്ത് വീട്ടിലെ കിടപ്പുമുറിയിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് കിടപ്പു രോഗിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കായംകുളം കുറ്റാനം ഭരണിക്കാവ് തെക്ക് സോനാവില്ലയില്‍ ഹരിദാസിന്റെ വീട്ടിലാണ് അപകടം നടന്നത്.

വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. തീ ആളിപടരുന്നത് കണ്ട നാട്ടുകാര്‍ രോഗിയെ പുറത്തെത്തിക്കുകയായിരുന്നു. തീപിടിത്തത്തില്‍ ജനാലകളും വീട്ടുപകരണങ്ങളും ബാങ്ക് പാസ് ബുക്കും തിരിച്ചറിയില്‍ രേഖകളും പൂര്‍ണമായി കത്തി നശിച്ചു. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com