​ഗുളിക തൊണ്ടയിൽ കുടുങ്ങി; നാല് വയസുകാരൻ മരിച്ചു; ​ദാരുണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th February 2020 09:14 AM  |  

Last Updated: 29th February 2020 09:14 AM  |   A+A-   |  

ahamad

 

കിള്ളിമം​ഗലം: ​ഗുളിക ശ്വാസ നാളത്തിൽ കുടുങ്ങി നാല് വയസുകാരൻ മരിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് കടമാൻകോട്ടിൽ ജാഫറിന്റേയും ഹസീനയുടേയും മകൻ അ​ഹമ്മദ് ഫായിസാണ് മരിച്ചത്.  

പിതാവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കിള്ളിമം​ഗലത്തെ വീട്ടിലായിരുന്നു ഹസീനയും കുട്ടിയും. അസുഖം ബാധിച്ച കുഞ്ഞിന് ​ഗുളിക നൽകിയതിനെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി അലർജിക്കുള്ള ഗുളികകൾ കഴിക്കുന്നതിനിടെയായിരുന്നു സംഭവം.

കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാർ ചേലക്കര ജീവോദയ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപേ കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. കബറടക്കം നടത്തി. സഹോദരി: സഫാന. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ജാഫറിന് കബറടക്കത്തിൽ പങ്കെടുക്കാനായില്ല. നാളെ ജാഫർ നാട്ടിലെത്തുമെന്നാണു വിവരം.