മന്നം നൂറു വര്‍ഷം മുമ്പേ പറഞ്ഞതാണ്; പലതവണ നിലപാട് മാറ്റുന്നവര്‍ക്കൊപ്പമില്ല: മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ എന്‍എസ്എസ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 01st January 2020 07:29 PM  |  

Last Updated: 01st January 2020 07:29 PM  |   A+A-   |  

 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി എന്‍എസ്എസ്. മതേതര്വമാണ് എന്‍എസ്എസിന്റെ നിലപാട്. നൂറുവര്‍ഷം മുമ്പ് തന്നെ ഇക്കാര്യം മന്നം പറഞ്ഞതാണ്. ഇത് ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. 

എസ്എന്‍ഡിപിയെയും സുകുമാരന്‍ നായര്‍ പരോക്ഷമായി വിമര്‍ശിച്ചു. ചിലര്‍ രാവിലെയും പകലും ഓരോ നിലപാട് മാറ്റുന്നു. പലതവണ നിലപാട് മാറ്റുന്നവര്‍ക്കൊപ്പം യോഗത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

മതസാമുദായിക സംഘടനകളുടെ യോഗത്തിലേക്ക് മുഖ്യമന്ത്രി എന്‍എസ്എസിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ എന്‍എസ്എസ് വിട്ടുനില്‍ക്കുകയായിരുന്നു. ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.