പുലര്‍ച്ചെ സിഡിഎമ്മില്‍ 4500 രൂപ നിക്ഷേപിച്ചു ; തൊട്ടടുത്ത മിനുട്ടില്‍ 10,000 രൂപ നഷ്ടമായി ; ഞെട്ടി അക്കൗണ്ട് ഉടമ, പരാതി

പുലര്‍ച്ചെ 5.41നാണ് അശോകന്‍ എസ്ബിഐ എടിഎം കൗണ്ടറില്‍ കാഷ് നിക്ഷേപിക്കുന്ന മെഷീനില്‍ (സിഡിഎം) പണം നിക്ഷേപിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : അക്കൗണ്ടില്‍ നിക്ഷേപിച്ച് തൊട്ടടുത്ത നിമിഷം അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫിസര്‍ ആയി വിരമിച്ച കുട്ടമ്പത്ത് അശോകന്‍ എന്ന അക്കൗണ്ട് ഉടമയ്ക്കാണ് ഈ ദുരവസ്ഥ നേരിട്ടത്.

29ന് പുലര്‍ച്ചെ 5.41നാണ് അശോകന്‍ എസ്ബിഐ എടിഎം കൗണ്ടറില്‍ കാഷ് നിക്ഷേപിക്കുന്ന മെഷീനില്‍ (സിഡിഎം) പണം നിക്ഷേപിച്ചത്. ദിവസവും രാവിലെ നടക്കാന്‍ പോകുന്ന അശോകന്‍ പുലര്‍ച്ചെ 4500 രൂപ സിഡിഎമ്മില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്നു 10,000 രൂപ മോഷണം പോയി.

30ന് മറ്റൊരു ബാങ്കില്‍ അടയ്ക്കാന്‍ 12,500 രൂപ തികയ്ക്കാനാണ് അശോകന്‍ 4500 രൂപ നിക്ഷേപിച്ചത്. തുടര്‍ന്ന് അശോകന്‍ പൊലീസിലും എസ്ബിഐ ശാഖയിലും പരാതി നല്‍കി. ബാങ്ക് നടത്തിയ പരിശോധനയിലാണ് പേരാമ്പ്ര എടിഎം കൗണ്ടറില്‍ നിന്നാണ് പണം കളവുപോയതെന്നു തെളിഞ്ഞത്. അശോകന് തേഞ്ഞിപ്പലത്തെ എസ്ബിഐ ശാഖയിലാണ് അക്കൗണ്ട് ഉള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com