ബസിലെ എഞ്ചിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാന്‍ യാത്രക്കാരികള്‍ തമ്മില്‍ തര്‍ക്കം ; അടിപിടി, പൊലീസ് ഇടപെടല്‍

മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി സില്‍ മറയൂരില്‍ വെച്ചാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി : ബസില്‍ സീറ്റിന് വേണ്ടിയുള്ള തര്‍ക്കം നിത്യസംഭവമാണ്.  എന്നാല്‍ രണ്ടുയാത്രക്കാരികള്‍ തമ്മിലുള്ള തര്‍ക്കം അടിപിടിയിലും കടിപിടിയിലും എത്തിയതോടെ രംഗം ശാന്തമാക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു. തര്‍ക്കത്തിനൊടുവില്‍ യാത്രക്കാരികള്‍ തമ്മിലടിച്ചതോടെ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മറയൂരില്‍ വെച്ചാണ് സംഭവം. ബസില്‍ നല്ല തിരക്കായിരുന്നു. മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡികല്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് മറയൂര്‍വരെ സീറ്റ് കിട്ടിയില്ല. ഇവര്‍ ഡ്രൈവറുടെ സമീപത്തെ എന്‍ജിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാന്‍ ശ്രമിച്ചു.

മറയൂര്‍ സ്വദേശിനിയായ വീട്ടമ്മയും ഇതേസമയം അവിടെ ഇരിക്കാനെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമായി. പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തു. ഇവരെ നിയന്ത്രിക്കാന്‍ യാത്രക്കാരും കണ്ടക്ടറും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഒടുവില്‍ മറയൂര്‍ അഡീഷണല്‍ എസ്‌ഐ അനിലും സംഘവുമെത്തി രണ്ടുപേരെയും ബസില്‍ നിന്ന് ഇറക്കി. ഇതിന് ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com