സന്തോഷം നിറയുന്ന സ്‌നേഹവണ്ടി; 'സെക്രട്ടറിയേറ്റ് ബസില്‍' പുതുവത്സരാഘോഷം

ഓടുന്ന ബസില്‍ ആരവത്തോടെ പുതുവത്സരത്തെ വരവേറ്റ് 'സെക്രട്ടറിയേറ്റ് ബസിലെ' യാത്രക്കാര്‍
സന്തോഷം നിറയുന്ന സ്‌നേഹവണ്ടി; 'സെക്രട്ടറിയേറ്റ് ബസില്‍' പുതുവത്സരാഘോഷം

ടുന്ന ബസില്‍ ആരവത്തോടെ പുതുവത്സരത്തെ വരവേറ്റ് 'സെക്രട്ടറിയേറ്റ് ബസിലെ' യാത്രക്കാര്‍.  കിളിമാനൂര്‍ ഡിപ്പോയിലെ സെക്രട്ടറിയേറ്റ് ബസെന്ന് വിളിപ്പേരുള്ള ഫാസ്റ്റ് പാസഞ്ചറാണ് വേറിട്ട പുതുവത്സാരാഘോഷത്തിന് വേദിയായത്. തോരണങ്ങളും അലങ്കാരങ്ങളും വര്‍ണ്ണ ബലൂണുകളും നിറഞ്ഞ ബസ് പുതിയ പ്രതീക്ഷകളുടെ ആഹ്വാനവുമായാണ് സര്‍വീസ് നടത്തിയപ്പോള്‍ ആദ്യമായി ബസില്‍ കയറിവര്‍ക്കും അത്ഭുതം. 

ഓയൂരില്‍ നിന്ന് കിളിമാനൂര്‍ വഴി തിരുവനന്തപുരത്തേക്കുള്ള  ബസിലെ സ്ഥിരം യാത്രക്കാര്‍ക്കാരുടെ വാട്ട്‌സാപ്പ് കൂട്ടായ്മയയുടെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. 'തുടരെട്ട യാത്രകള്‍, പുലരെട്ട സൗഹൃദം സന്ദേശമുയര്‍ത്തിയായിരുന്നു  ആഘോഷ പരിപാടികള്‍. കേക്ക് മുറിച്ചും സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കിയുമെല്ലാമായിരുന്നു ആഘോഷം. ബസ് ഡിപ്പോയില്‍ നിന്ന് പുറപ്പെടും മുന്‍പ് തന്നെ കൂട്ടായ്മ ഡിപ്പോയിലെത്തി ബസ് അലങ്കരിച്ചിരുന്നു. റിബണുകളും ബലൂണുകളും നിറഞ്ഞ ബസിന്റെ ഉള്‍വശം തിരക്കിനിടയിലും ആകര്‍ഷകമായിരുന്നു.  

പോങ്ങനാട് പിന്നട്ടതോട ബസ് വശത്തേക്ക് നിര്‍ത്തി. കുറഞ്ഞ വാക്കുകളില്‍ പുതുവത്സര സന്ദേശം.  തുടര്‍ന്ന് യാത്രക്കാര്‍ക്കെല്ലാം കേക്ക് വിതരണം ചെയ്തു. സര്‍പ്രൈസ് സമ്മാനമായിരുന്നു മറ്റൊരു പ്രത്യേകത. യാത്രക്കാര്‍ക്കെല്ലാം നമ്പര്‍ എഴുതിയ ടോക്കന്‍ നല്‍കിയ ശേഷം നറുക്കെടുപ്പിലൂടെയാണ് സമ്മാനാര്‍ഹയെ കണ്ടെത്തിയത്. തുടര്‍ന്ന് കിളിമാനൂര്‍ ഡിപ്പോയിലും കേക്ക് വിതരണം നടത്തി. പതിവ് യാത്രക്കാരല്ലാത്തവര്‍ ആദ്യം അമ്പരന്നെങ്കിലും കാര്യം മനസിലായതോടെ ആഘോഷത്തില്‍ അവരും സജീവമായി. തുടര്‍ന്ന് പരസ്പരം പുതുവത്സരാംശംസകള്‍ കൈമാറി.

ഓയൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥിരം യാത്രക്കാര്‍ ഏറെയുള്ളതില്‍ ബസിന്റെ സ്ഥിതി വിവരം,  സീറ്റ് ലഭ്യത എന്നിവ കൈമാറുന്നതിന്  വേണ്ടിയാണ് 'സെക്രട്ടറിയേറ്റ് ബസ്' എന്ന പേരില്‍ വാട്ട് സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഓണാഘോഷം, സര്‍വീസില്‍ നിന്ന് വിരമിച്ച സ്ഥിരം യാത്രക്കാരന് സഹയാത്രികരുടെ വക സ്‌നേഹാദരം തുടങ്ങിയ പരിപാടികളും ഇതേ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com