പുതുവത്സരത്തിലും റെക്കോര്‍ഡ് മദ്യവില്‍പ്പന, വിറ്റഴിച്ചത് 89.12 കോടിയുടെ മദ്യം; തിരുവനന്തപുരം മുന്നില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2020 10:25 AM |
Last Updated: 02nd January 2020 10:25 AM | A+A A- |

തിരുവനന്തപുരം: ക്രിസ്മസിന് പിന്നാലെ പുതുവത്സര തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31ന് 89.12 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം മദ്യം വിറ്റഴിച്ചത്.
ക്രിസ്മസ് തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. 24 ന് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ മാത്രം നടന്നത് 51.65 കോടിയുടെ മദ്യവില്‍പ്പനയാണ്. 2018 ല്‍ ക്രിസ്മസ് തലേന്ന് നടന്നത് 47.57 കോടി രൂപയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.11 കോടി രൂപയുടെ അധിക മദ്യവില്‍പ്പനയാണ് ഇത്തവണ നടന്നത്.
അതേസമയം, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം 64.63 കോടിയുടെയുടേതായിരുന്നു വില്‍പ്പന. 6.88 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത് എറണാകുളം ജില്ലയിലെ നെടുമ്പാശേരിയിലാണ്.63.28 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്.