ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിനെതിരെ ടിപി സെൻകുമാറിന്റെ പരാതി; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2020 09:47 PM |
Last Updated: 02nd January 2020 09:47 PM | A+A A- |

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിനെതിരെ പരാതി. സ്ഥാപനത്തിന്റെ നടത്തിപ്പിൽ വീഴ്ചകൾ സംഭവിച്ചതായി പരാതിയിൽ പറയുന്നു. പരാതിയിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. ശ്രീചിത്ര ഭരണ സമിതി മുൻ അംഗവും മുൻ ഡിജിപിയുമായി ടിപി സെൻകുമാറാണ് നടത്തിപ്പിൽ വീഴ്ചയുള്ളതായി പരാതി നൽകിയത്.
അന്വേഷണത്തിന് കേന്ദ്ര സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡിജിപി ജേക്കബ് തോമസും സമിതിയിലുണ്ട്. ബംഗളൂരു നിംഹാസ് ഡയറക്ടർ, ഐഐഎസ്‌സി മുൻ ഡയറക്ടറും സമിതിയിൽ അംഗങ്ങളാണ്.