ഗതാഗതക്കുരുക്കഴിക്കാന്‍ ഇനി കേരള പൊലീസിന്റെ ചീറ്റകള്‍ ; മുഴുവന്‍ സമയവും നിരീക്ഷണത്തില്‍

ചീറ്റാ സ്‌ക്വാഡുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു
ഗതാഗതക്കുരുക്കഴിക്കാന്‍ ഇനി കേരള പൊലീസിന്റെ ചീറ്റകള്‍ ; മുഴുവന്‍ സമയവും നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഗതാഗതഗക്കുരുക്ക് പരിഹരിക്കാന്‍ പുതിയ സംവിധാനവുമായി കേരള പൊലീസ്. തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക ലക്ഷ്യമിട്ട് പൊലീസിന്റെ ചീറ്റ സ്‌ക്വാഡുകള്‍ നിരത്തിലിറങ്ങി. നഗരത്തില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കാനും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ചീറ്റ സംവിധാനം ആരംഭിച്ചത്. മുഴുവന്‍ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ചീറ്റ സ്‌ക്വാഡുകളുണ്ടാകും.

തമ്പാനൂരില്‍ ചീറ്റാ സ്‌ക്വാഡുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 10 ചീറ്റ പട്രോള്‍ ജീപ്പുകളും 30 പട്രോള്‍ ബൈക്ക് സംഘവുമാണ് സംവിധാനത്തിലുള്ളത്. അടുത്തിടെ ഡിജിപി വിളിച്ച യോഗത്തിലാണ് ചീറ്റാ സ്‌ക്വാഡുകള്‍ എന്ന ആശയം ഉടലെടുത്തത്.  മുഴുവന്‍ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ചീറ്റ സ്‌ക്വാഡുകളുണ്ടാകും. നോര്‍ത്ത് സൗത്ത് എന്നിങ്ങനെ നഗരത്തെ രണ്ടായി തിരിച്ചാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവരെ വിളിക്കാം. ഓരോ ചീറ്റ ടീമിനും മൊബൈല്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.  പൊതുമരാമത്ത് വകുപ്പ്, വൈദ്യുതിബോര്‍ഡ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങി  സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ട്രാഫിക് ക്രമീകരണത്തിനും ചീറ്റകളുടെ സേവനം ലഭ്യമാകും.   


പ്രവര്‍ത്തന മേഖല :
കഴക്കൂട്ടം, തുമ്പ - ചീറ്റ ഒന്ന്
മെഡിക്കല്‍ കോളജ്, ശ്രീകാര്യം - രണ്ട്
പേരൂര്‍ക്കട, മണ്ണന്തല -  മൂന്ന്
വട്ടിയൂര്‍ക്കാവ്, പൂജപ്പുര -  നാല്
മ്യൂസിയം, കന്റോണ്‍മെന്റ് - അഞ്ച്
ഫോര്‍ട്ട്, തമ്പാനൂര്‍ -ആറ്
നേമം,  കരമന-ഏഴ്
പേട്ട, വഞ്ചിയൂര്‍ -എട്ട്
പൂന്തുറ, വലിയതുറ- 9
വിഴിഞ്ഞം, കോവളം, തിരുവല്ലം-10

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com