തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 02nd January 2020 07:08 AM |
Last Updated: 02nd January 2020 07:08 AM | A+A A- |

തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്ര(48) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മോഹനന് ഒളിവിലാണ്.
മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് ചിത്ര. ഭര്‍ത്താവും ഭാര്യയുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായ മോഹനനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.