കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ കാറിനുളളില്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2020 08:33 AM |
Last Updated: 03rd January 2020 08:33 AM | A+A A- |

പ്രതീകാത്മക ചിത്രം
കാസര്‍കോട്: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ കാറിനുളളില്‍ മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശി റിജോ ഫ്രാന്‍സിസാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ റിജോ ഫ്രാന്‍സിസിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞവര്‍ഷം ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതമാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുളളുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്്‌പെക്ടറായി ജോലി ചെയ്യുകയാണ് റിജോ ഫ്രാന്‍സിസ്. കുടുംബവുമായി ഒന്നിച്ച് കാസര്‍കോടാണ് താമസം.