പൗരത്വ നിയമത്തിൽ ആശങ്കയെന്ന് കുറിപ്പ്; കോഴിക്കോട്ട് റിട്ടയേർഡ് അധ്യാപകൻ ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2020 11:34 AM |
Last Updated: 03rd January 2020 11:34 AM | A+A A- |
കോഴിക്കോട്: റിട്ടയേർഡ് അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി സ്വദേശിയായ മുഹമ്മദലി(65) ആണ് ആത്മഹത്യ ചെയ്തത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ആശങ്കയെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശങ്ക പങ്കുവയ്ക്കുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകൾ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകന്റെ ആത്മഹത്യ.