ബീഡി വാങ്ങി നല്‍കിയില്ല; പ്രതി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 03rd January 2020 07:52 PM  |  

Last Updated: 03rd January 2020 07:52 PM  |   A+A-   |  

 

കോട്ടയം: ബീഡി വാങ്ങി നല്‍കാത്തതിന് പ്രതി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു. കോട്ടയം കെ എ പി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് മണിയനാണ് പരിക്കേറ്റത്. പ്രതി മോനുരാജിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. 
 
എറണാകുളത്തെ കോടതിയില്‍ നിന്നും കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോയി മടങ്ങിവരും വഴി ജയിലിനുള്ളില്‍ വെച്ചായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ മനോജിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.