യതീഷ്ചന്ദ്ര കണ്ണൂരിലേക്ക്; പൊലീസ് തലപ്പത്ത് അഴിച്ചുപണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2020 07:22 PM |
Last Updated: 03rd January 2020 07:22 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ മേധാവികള്‍ക്കടക്കം പുതിയ ചുമതല നൽകികൊണ്ട് പൊലീസ് തലപ്പത്ത് അഴിച്ചുപണി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന പ്രതീഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തെ എസ്പിയായി നിയമിച്ചപ്പോൾ തൃശ്ശൂര്‍ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്ക് മാറ്റി.
തിരുവനന്തപുരം ഡിസിപിയായ ആദിത്യ തൃശ്ശൂര്‍ എസ്പിയായും ഏറെക്കാലമായി സര്‍വീസില്‍ ഇല്ലാതിരുന്ന ആര്‍ സുകേശന്‍ തിരുവനന്തപുരം റെയ്ഞ്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായും നിയമിതനായി. നാരയണന്‍ ജി കൊല്ലം എസ്പിയായും മധു പി കെ ഇടുക്കി എസ്പിയായും നിയമിക്കപ്പെട്ടു. വയനാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന കറുപ്പുസ്വാമി ആര്‍ തിരുവനന്തപുരം ഡിസിപിയാകും.
വനിതാ സെല്‍ എസ്പിയായി ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി സക്കറിയ ജോര്‍ജിനാണ് ചുമതല. അനുൂപ് കുരുവിളയെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ഡി ഐജിയായും നിയമിച്ചു. നീരജ് കുമാര്‍ ഗുപ്തയാണ് പൊലീസ് അക്കാദമിയുടെ പുതിയ ഡിഐജി.